സംസ്ഥാനത്ത് ചൂട് കൂടുന്നു. പഴവില്‍പനയിലും കുപ്പിവെള്ള വില്‍പ്പനയിലും വന്‍ വര്‍ദ്ധനവ്. തൊഴില്‍ സമയം ക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷന്‍റെ ഉത്തരവ് പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.

സമീപ കാലത്തെ ഏറ്റവും വലിയ ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണ് പകല്‍ സമയത്ത് രേഖപ്പെടുത്തിയത് . പകല്‍ ജോലി സമയം ക്രമീകരിച്ച് സംസ്ഥാന ലേബര്‍ കമ്മിഷന്‍റെ ഉത്തരവ് ഉണ്ടെങ്കിലും മിക്കയിടങ്ങളിലും ഡ്രൈവര്‍മാരടക്കമുള്ള തൊഴിലാളികള്‍ക്ക് ഇത് പാലിക്കാന്‍ കഴിയുന്നില്ല.

കുപ്പിവെള്ള വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ജ്യൂസ് കടകളിലും തട്ടുകടകളിലുംവന്‍ തിരക്ക് അനുഭവപ്പെടുന്നു. കച്ചവടം കൂടിയതായാണ് കടയുടമകളും പറയുന്നത്.

ദിവസവും രണ്ട് ലിറ്ററെങ്കിലും തിളപ്പിച്ചാറിയ ശുദ്ധജലം കുടിക്കുക, പകല്‍ 12 മുതല്‍ 3വരെ സൂര്യപ്രാകശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പാഴാവാതെ സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിഡബ്ല്യു ആര്‍ഡിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.