തീപിടുത്തമുണ്ടായ മുകൾനില തുണികൾ സൂക്ഷിക്കാനുള്ള ഗോഡൌണായിരുന്നു. ഇത് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണമായി
വയനാട്: കൽപ്പറ്റയിൽ തുണിക്കടയ്ക്ക് തീ പിടിച്ചു. പൊലീസും ഫയർഫോഴ്‍സും ചേർന്ന് തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആളപായമൊന്നുമില്ല. വൈകീട്ട് എട്ട് മണിക്കാണ് സംഭവം നടന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കെട്ടിടത്തിന്‍റെ മുകൾനിലയിലാണ് തീപിടുത്തമുണ്ടായത്. ആ സമയം തൊഴിലാളികളെല്ലാം ജോലി കഴിഞ്ഞ് പോകാനായി താഴത്തെ നിലയിലായിരുന്നു. അതു കൊണ്ട് തന്നെ ആളപായമൊന്നും ഉണ്ടായില്ല. തീപിടുത്തമുണ്ടായ മുകൾനില തുണികൾ സൂക്ഷിക്കാനുള്ള ഗോഡൌണായിരുന്നു. ഇത് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണമായെന്നും പൊലീസ് പറഞ്ഞു.
