തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ ക്യാമ്പിലുള്ളവർക്കും പങ്കുണ്ടെന്ന് സംശയം. കനത്ത സുരക്ഷയുള്ള ക്യാമ്പിൽ നിന്ന് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ മോഷണം നടക്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.  

തിരുവനന്തപുരം : പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ ക്യാമ്പിലുള്ളവരും സംശയ നിഴലില്‍. ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. ആനക്കൊമ്പ് മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.

Add Asianetnews as a Preferred SourcegooglePreferred

ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്