കര്‍ശന നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുമെന്ന് കമ്മീഷന്‍

തിരുവനന്തപുരം: തിങ്കളാഴ്ചയിലെ അപ്രഖ്യാപിത ഹർത്താലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധായ കേസെടുത്തു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

കർശന നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസ് മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തില്‍ നടപടികൾ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.