ദില്ലി: വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെറ്റ് എയര്‍വേസില്‍ ജോലിക്കായി ശ്രമിച്ചിരുന്നു കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രി സ്മൃതി ഇറാനി, എന്നാല്‍ അപേക്ഷ ജെറ്റ് ഏയര്‍വേയ്സ് തള്ളിക്കളഞ്ഞു. അതിന് ജെറ്റ് ഏയര്‍വേയ്സ് പറഞ്ഞ കാരണം സ്മൃതി തന്നെയാണ് ദില്ലിയില്‍ നടന്ന ജെറ്റ് ഏയര്‍വേയ്സിന്‍റെ അവാര്‍ഡ്ദാന ചടങ്ങില്‍ വ്യക്തമാക്കിയത്.

വിമാന ജീവനക്കാരിയാകാന്‍ അവര്‍ക്ക് നല്ല വ്യക്തിത്വമില്ലെന്നായിരുന്നു അന്ന് കമ്പനിയുടെ കണ്ടെത്തല്‍, അന്ന് എന്നെ ജോലിക്ക് എടുക്കാത്തതില്‍ നന്ദിയുണ്ട് - സ്മൃതി ഇറാനി പറഞ്ഞു

ജെറ്റ് എയര്‍വേസ് നിരസിച്ചുവെങ്കിലും ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊനാള്‍ഡില്‍ തനിക്ക് ജോലി ലഭിച്ചു. ബാക്കിയെല്ലാം ചരിത്രമാണെന്നും അവര്‍ പറയുന്നു. 

ബി.ജെ.പി രാഷ്ട്രീയത്തില്‍ എത്തുന്നതിനു മുന്‍പ് മോഡലും ടെലിവിഷന്‍ താരമായും സ്മൃതി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളില്‍ അവര്‍ അഭിനയിച്ചിരുന്നു. 2014ല്‍ മോഡി മന്ത്രിസഭയില്‍ അംഗമാകുമ്പോള്‍ 38 വയസായിരുന്നു സ്മൃതിയുടെ പ്രായം.