ഈമാസം 11 മുതൽ 15 വരെ അരുണാചലിൽ ആണ് പൂർവി പ്രചണ്ഡ് പ്രഹാര്‍ പരിപാടി
ദില്ലി: വരുന്നു "പൂർവി പ്രചണ്ഡ് പ്രഹാര്‍".ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യയുർെ സൈനിക അഭ്യാസം.ഈമാസം 11 മുതൽ 15 വരെ അരുണാചലിൽ ആണ് പരിപാടി.പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതിന്‍റെ ഭാഗമാകും
പാക് അതിർത്തി മേഖലയിലാണ് ഇന്ത്യയുടെ ത്രിശൂല്‍ സൈനികാഭ്യാസം. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം പത്ത് ദിവസം നീണ്ടുനില്‍ക്കും. വ്യോമപാത ഒഴിവാക്കാൻ വൈമാനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.. പാക് വ്യോമ മേഖലയിലും നിയന്ത്രണത്തിന് പാക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്..സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ചില പ്രകോപനങ്ങൾ ഉണ്ടാകുന്നതായി നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
