മസ്‌കറ്റ്: വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാനില്‍ ഏറെ സാധ്യതകളുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ഒമാനില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും മസ്‌കറ്റ് എംബസ്സി ഓഡിറ്റോറിയത്തില്‍ നടന്ന ഒമാന്‍ ഇന്ത്യ ഐറ്റി മീറ്റില്‍ അദ്ദേഹം പറഞ്ഞു.

ഐ.ടി ബിസിനസ്സ് മീറ്റില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡെപ്യൂട്ടി ചെയര്മാന് റീദ ബിന്‍ ജുമാ അല്‍ സാലേ മുഖ്യാതിഥി ആയിരുന്നു. മസ്‌കറ്റില്‍ നടന്നു വരുന്ന വിവര സാങ്കേതിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ വന്ന പ്രതിനിധി സംഘമായിരുന്നു എംബസ്സിയില്‍ സംഘടിപ്പിച്ച ഐ.ടി മീറ്റില്‍, ഒമാനി കമ്പനികളുമായി സംവദിക്കാന്‍ എത്തിയത്.

വിവര സാങ്കതിക രംഗത്ത് ഒമാന്‍ ഒരു തുടക്കക്കാരന്‍ ആണെന്നും, വന്‍ സാധ്യതകള്‍ വരും വര്‍ഷങ്ങളില്‍ ഒമാനില്‍ ഉണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ വിലയിരുത്തി. ഒമാനിലെ നിര്‍മാണം, ലോജിസ്റ്റിക്, ബാങ്കിങ്, ആരോഗ്യം, സര്‍ക്കാര്‍ എന്നി മേഖലകളെ ഐ.ടി മീറ്റില്‍ പന്‌കെടുത്ത കമ്പനി സാരഥികള്‍ക്കു എംബസ്സി പരിചയപെടുത്തി കൊടുത്തു.

വിവര സാന്‌കേതിക രംഗത്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായിട്ടുമാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ഐ.ടി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്.