Asianet News MalayalamAsianet News Malayalam

ജസ്നയുടെ തിരോധനം:പിതാവ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

  • അന്വേഷണം സംബന്ധിച്ച് സംസ്​ഥാന സർക്കാർ ഇന്ന്  വിശദീകരണം നൽകും. 
jasna maria missing case

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ  കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സംസ്​ഥാന സർക്കാർ ഇന്ന്  വിശദീകരണം നൽകും. 

പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന്​ കാണാതായതിനെ തുടർന്ന്​ നിരവധി പരാതികൾ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി  സമർപ്പിച്ച ഹേബിയസ്​ കോർപസ്​ ഹരജിയാണ്​ കോടതി ഇന്ന് പരി​ഗണിക്കുന്നത്.ജെസ്​നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ പരാതിയില്‍ വെച്ചൂച്ചിറ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. 

Follow Us:
Download App:
  • android
  • ios