സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിരുന്നു ഉത്തരങ്ങൾ പലപ്പോഴും കൃത്യമല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍
പത്തനംതിട്ട:പത്തനംതിട്ടയിൽ ജെസ്നയെ കാണാതായ കേസിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനം. ജസ്നയോട് അവസാനമായി ഫോണിൽ സംസാരിച്ച സുഹൃത്തിന്റെ നുണ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.
ജെസ്നയുടെ സുഹൃത്തിനെ പലതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉത്തരങ്ങൾ പലപ്പോഴും കൃത്യമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാണാതാകുന്നതിന് മുൻപ് ഇയാൾ പലതവണ ജസ്നയോട് ഫോണിൽ സംസാരിച്ചിരുന്നു. ചില സംശയങ്ങൾ തോന്നിയ സാഹചര്യത്തിലാണ് ഇയാളുടെ നുണ പരിശോധനയ്ക്ക് പൊലീസ് തീരുമാനിച്ചത്. ജസ്ന പല്ലില് കമ്പി ഇട്ടിരിക്കുന്നതിനാല് ദന്ത ഡോക്ടർമാരെ സമിപിക്കാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നു.
ഇത് കണക്കിലെടുത്ത് ഇന്ത്യയിലെ എല്ലാ ദന്ത ഡോക്ടർമാർക്കും വാട്ടസ് ആപ്പ് വഴി ജസ്നയുടെ ചിത്രവും വിവരങ്ങളും പൊലീസ് കൊമാറിയിട്ടുണ്ട്. അതിനിടെ കാണാതായി അഞ്ച് ദിവസം കഴിഞ്ഞ് ജസ്നയെ ചെന്നൈയില് കണ്ടുവെന്ന മലായാളിയുടെ വെളിപ്പെടുത്തിലിനെ കുറിച്ച് വിശദമായി അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു.. പൊലീസ് സംഘം ചെന്നൈയിലേക്ക് പോകും. ജസ്നയെ കണ്ടു എന്ന് പറഞ്ഞ കച്ചവടക്കാരന്റേയും മലയാളിയുടേയും മൊഴിയെടുക്കും. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
