പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ. എം.അഭിജിത്തുമാണ് ഹര്‍ജിക്കാര്‍.

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിശദാംശങ്ങൾ സർക്കാർ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്.

ജെസ്നയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് അന്വേഷണത്തിലെ നിർണായക പുരോഗതി സർക്കാർ കോടതിയെ അറിയിച്ചത്. സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ. എം.അഭിജിത്തുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.