കൊച്ചി: ജിഷയെ കൊലപ്പെടുത്തുന്നതിനു പ്രതി ഉപയോഗിച്ച ആയുധം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. ജിഷയുടെ വീടിനു പിന്നില്‍നിന്നു പൊലീസ് കണ്ടെടുത്ത കത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണു നിഗമനം. ശാസ്ത്രീയ പരിശോധനയില്‍ ഈ കത്തിയുടെ കൈപ്പിടിക്കുള്ളില്‍നിന്നു രക്തം കണ്ടെത്തി.

കൊല നടന്നു മൂന്നാം ദിവസമാണു പൊലീസ് ഈ കത്തി കണ്ടെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണു വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്കു നല്‍കിയത്.