ബാസ്കറ്റ് ബോൾ ചാമ്പ്യന്‍മാരോട് അധികൃതരുടെ അവഗണന
തിരുവനന്തപുരം: ഫെഡറേഷൻ കപ്പ് ബാസ്കറ്റ് ബോൾ ചാമ്പ്യന്മാരായ കേരള വനിതാ ടീമംഗങ്ങളോട് അധികൃതരുടെ അവഗണന. താരങ്ങൾക്ക് നാട്ടിലേക്കു തിരിച്ചുവരാൻ ട്രെയിനിൽ റിസർവേഷൻ കിട്ടിയില്ല. പതിനാല് അംഗങ്ങളും യാത്ര ചെയ്തത് സ്വന്തം നിലയിൽ റിസർവഷൻ സംഘടിപ്പിച്ചാണ്.അധികൃതരുടെ നടപടി വേദനിപ്പിച്ചെന്നു താരങ്ങൾ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
