കോഴിക്കോട്: ലഹരി മരുന്നിനെതിരെയുള്ള സന്ദേശവുമായി പൊലീസിന്റെ ബൈക്ക് റാലി. കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരി മരുന്ന് മരണമാണെന്ന സന്ദേശവുമായാണ് കോഴിക്കോട് ബൈക്ക് റാലി സംഘടിപ്പിച്ചത്. കോഴിക്കോട് നോര്‍ത്ത് എ.സി.പി പൃഥിരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള സന്ദേശം എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.

ലഹരിമരുന്നുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ വേറിട്ട ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.വെള്ളയില്‍ പോലീസിനൊപ്പം റെഡിസന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളും ബൈക്ക് റാലിയില്‍ പങ്കെടുത്തു. ഗാന്ധി റോഡില്‍ നിന്ന് തുടങ്ങിയ റാലി പുതിയാപ്പ വഴി കോഴിക്കോട് ബീച്ചിലാണ് സമാപിച്ചത്.