പാലക്കാട്: നടന്‍ ശ്രീജിത്ത് രവി വിദ്യാര്‍ഥിനികളെ നഗ്നത പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ രാജശേഖരനെയാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്പിക്കു റിപ്പോര്‍ട്ടു നല്‍കാന്‍ വൈകിയതിനാണ് സസ്‌പെന്‍ഷന്‍. കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നെങ്കിലും ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.