ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധക്കുറവുകൊണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല . ബജറ്റ് സാധുവല്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.