ദോഹ: ഖിഫ് സംഘടിപ്പിക്കുന്ന പത്താമത് ഇന്ത്യന്‍ ഫുടബോള്‍ ടൂര്‍ണമെന്റിന് ദോഹയില്‍ തുടക്കമായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ ഒന്‍പതിന് അല്‍ അറബി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.