കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് കെ എം മാണി. ജോസ് കെ മാണി എല്‍ഡിഎഫിനോട് അടുക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മാണിയുടെ മറുപടി. തൊടുപുഴയില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമര വേദിയില്‍ പി ജെ ജോസഫ് പങ്കെടുത്തതില്‍ തെറ്റില്ലെന്നും ഉന്നതാധികാര സമിതി യോഗത്തിന് ശേഷം കെ എം മാണി കോട്ടയത്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
