മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്‍ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നു. ബിജെപിയുമായുള്ള സഹകരണത്തില്‍ മാണി പ്രധാനമായും ഉന്നമിടുന്നത് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി പദമാണെന്ന പ്രചരണത്തോട് അതൊക്കെ സാങ്കല്‍പ്പികം മാത്രമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
അതേ സമയം മാണിയുമായുള്ള സഹകരണത്തില്‍ മുമ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയ ബിജെപിയിലെ ഒരു വിഭാഗം ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചുണ്ടെന്നാണ് സൂചന. ന്യൂനപക്ഷങ്ങളുടെ പിന്തുണക്കായി അമിത്ഷാ മുന്നോട്ട് വച്ച ഈ ഫോര്‍മുല ഇവര്‍ അംഗീകരിക്കുകയായിരുന്നു. പക്ഷേ അപ്പോഴും സഭയുടേയും, പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നാലേ ബിജെപിയുമായുള്ള സഹകരണത്തിന് മാണിക്ക് മുന്നില്‍ വാതില്‍ തുറക്കൂ. അതിനുള്ള ധൈര്യം കെ.എം മാണി കാണിക്കുമോയെന്ന ചോദ്യവും ചരല്‍ക്കുന്ന് ക്യാമ്പിനെ പ്രസക്തമാക്കുന്നു. ആ മറുപടിക്ക് അനുസരിച്ചാകും ബിജെപിയുടെ നീക്കം.
