തിരുവനന്തപുരം: തര്‍ക്കങ്ങളുടേയും അഭിപ്രായ വ്യത്യാസങ്ങളുടേയും പേരില്‍ ഇടതു മുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണിയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു. കാനത്തിന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും കോടിയേരി പറഞ്ഞു.

സിപിഐ-സിപിഎം തര്‍ക്കം സംസ്ഥാനത്ത് തന്നെ പരിഹരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പാര്‍ട്ടി നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുള്ള പോര് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നരീതിയിലേക്കാണ് നീങ്ങുന്നത്. സിപിഎം-സിപിഐ തര്‍ക്കത്തിനൊപ്പം ചാണ്ടി പ്രശ്നം സിപിഐക്കുള്ളിലെ ഗ്രൂപ്പ് പോരിനും കാരണമായിട്ടുണ്ട്.