കൊച്ചി: കവരത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിലെ ജീവനക്കാരനെ കാണാതായി. കോഴിക്കോട് മാങ്കാവ് സ്വദേശി വികാസിനെയാണ് കാണാതായിരിക്കുന്നത്. തിങ്കളാഴ്ച വെളുപ്പിന് 5.30 മുതല്‍ കൊച്ചിയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇയാളെ കപ്പലില്‍ നിന്ന് കാണുന്നില്ലെന്നാണ് വിവരം. 

എം.വി കൊടിത്തല എന്ന ചരക്ക് കപ്പലിലെ സെക്കന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കഴിഞ്ഞ ഒരു മാസമായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.