തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രശ്ന മുന്‍നിര്‍ത്തി നാളെ തിരുവനന്തപുരം ജില്ലയില്‍ പഠിപ്പ് മുടക്കിന് കെ.എസ്.യു ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ലോ അക്കാദമിയില്‍ നടന്നുവരുന്ന സമരം 26ാം ദിവസവും തുടരുകയാണ്. നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേരത്തെ മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിന്നീട് ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു.