കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ച വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭയിൽ രാവിലെ 11നും ലോക്സഭയിൽ 12നും സുഷമ സ്വരാജ് സംസാരിക്കും. അതിനിടെ മതനിരപേക്ഷത എന്ന പദം ഭരണഘടനയിൽ നിന്ന് ഒഴിവാക്കുമെന്ന കേന്ദ്രസഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിൽ വിശദീകരണം നൽകണമെന്ന ആവശ്യം പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റിൽ ഉന്നയിക്കും
