തിരുവനന്തപുരം: യെച്ചൂരിക്കെതിരായ അക്രമത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അപലപിച്ചു. അതേ സമയം സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ നിന്നും സിപിഎം പിന്മാറണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവന ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രകോപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തിയാലോ അക്രമത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്നും കുമ്മനം പറഞ്ഞു.