മലപ്പുറം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ മുന്‍കയ്യെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അനുകൂല തീരുമാനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് കെപിസിസി നേതൃയോഗത്തിലും തീരുമാനമായിരുന്നു. അതേസമയം, യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി പ്രതികരിച്ചിരുന്നു. യുഡിഎഫിലേക്ക് വരാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ല. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പറഞ്ഞു.
