കുവൈത്ത് സിറ്റി: കുവൈറ്റിലെ ആറു ഗവര്‍ണറ്റേുകളിലായി നടത്തിയ പരിശോധനയില്‍ കുറ്റവാളികളും-താമസ കുടിയേറ്റ നിയമ ലംഘകരുമായി മാറിയ നൂറ് കണക്കിന് ആളുകള്‍ കസ്റ്റഡിയിലായി. പൊതു സുരക്ഷാ വകുപ്പ് നേത്യത്വത്തിലായിരുന്നു വ്യാപക പരിശോധന. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി കേസുകള്‍ ഉള്ള 151 പേരും താമസ-കുടിയേറ്റ നിയമലംഘകരായ 371 പേരുമാണ് ഈ മാസം നടത്തിയ പരിശോധനകളില്‍ പൊതുസുരക്ഷാ സുരക്ഷാ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
കൂടാതെ, അധികൃതര്‍ തെരഞ്ഞുകൊണ്ടിരുന്ന 13 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 36 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും മദ്യവുമായി ബന്ധപ്പെട്ട എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. അതിനിടെ, ഫര്‍വാനിയ ഗവര്‍ണമററ്റിലെ അല്‍ റായ് വ്യാവസായ മേഖലയില്‍ നിന്ന് യാചക പ്രവൃത്തിയിലേര്‍പ്പെട്ട 21 സിറിയന്‍ സ്വദേശികളും അധികൃതരുടെ പിടിയിലായിട്ടുണ്ട്.
ഇവരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം നാടുകടത്തുമെന്നും അറിയിച്ചു. ഈ മാസം ഇതുവരെ 1150 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 93 വാഹനങ്ങള്‍ പിടിച്ചെടുത്തു. 808 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാല്‍മി മേഖലയില്‍ പരിസ്ഥിതി പോലീസ് നടത്തിയ പരിശോധനയില്‍ പക്ഷിവേട്ട ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.
