അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും ഉൾപ്രദേശങ്ങളിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്താകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വടക്കന്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ട്.
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ. കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ ചുരം അടച്ചു. ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോട് കൂടി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അട്ടപ്പാടി പ്രദേശങ്ങളിലേക്ക് യാത്ര സാധ്യമാകാത്ത് അവസ്ഥയാണ് വന്നിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും ഉൾപ്രദേശങ്ങളിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്താകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വടക്കന്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ട്. കോഴിക്കോട് ജില്ലയിലെ അഞ്ചിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായതായി അറിയാൻ സാധിച്ചത്. കോഴിക്കോട് വയനാട് പാതയും ഗതാഗത നിയന്ത്രണത്തിലാണ്. കുറ്റ്യാടി ചുരം, വയനാട് ചുരം എന്നിവ ഇടിഞ്ഞതിനാൽ ഇവിടേയ്ക്ക് ഗതാഗത സൗകര്യങ്ങളും തകരാറിലായിരിക്കുകയാണ്.
