വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു 

കോഴിക്കോട്: ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടിലാണ് മണ്ണിടിഞ്ഞത്. റോഡിന്റെയ ഒരു ഭാഗം മുഴുവൻ താഴേക്ക് ഇടിഞ്ഞുപോയി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. മൂന്നാം വളവിലൂടെയുള്ള ഒരു ചെറുവഴിലൂടെ മാത്രമാണ് നിലവിൽ ഗതാഗതം സാധ്യമാകുന്നത്. 
ചിപ്പിലിത്തോടിൽ മണ്ണിടിയുന്നത് ഇപ്പോഴും തുടരുകയാണ്. 

കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. മഴ തുടരുകയാണെങ്കിൽ റോഡിന്റെ ബാക്കി ഭാഗം കൂടി താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. വയനാട്ടിലെ മുഴുവൻ പ്രദേശത്തും കനത്ത മഴ തുടരുകയാണ്. വെള്ളമുണ്ടയിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായി. വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പൊഴുതനയിലും വൈത്തിരിയിലും ഉണ്ടായ മണ്ണിടിച്ചിലിൽ പരിക്ക് പറ്റിയ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.