ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് ലീഗ് കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബലമായിരുന്നു
ആലപ്പുഴ:ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി വിജയകുമാറിന്റെ തോല്വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് മൂസ്ലീം ലീഗ്. ലീഗ് നന്നായി പ്രവർത്തിച്ചെങ്കിലും കോൺഗ്രസ് സംഘടനാപരമായി ദുർബലമായിരുന്നെന്നാണ് ലീഗിന്റെ അവലോകനം. ന്യൂനപക്ഷ വോട്ടുകള് ചോര്ന്നത് തടയാനായില്ലെന്നും പരാമര്ശമുണ്ട്.
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ചെങ്ങന്നൂർ നഗരസഭയും പത്തുപഞ്ചായത്തുകളും അടക്കം എല്ലാം തെരഞ്ഞെടുപ്പില് യുഡിഎഫിനെ കൈവിട്ടു. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ പോലും ഒരു വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല.
പരാജയത്തില് എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില് ഉത്തരവാദിത്തം കെട്ടിവയ്ക്കാനാവില്ലെന്നും സംഘടനാപരമായ ദൗര്ബല്യങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞത്.
