ദേശീയ സംസ്ഥാ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ച് പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഒരാളുണ്ട്. ചണ്ഡിഗഢുകാരനായ ഹര്‍മന്‍ സിദ്ധു. സിദ്ധുവാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.
1996ല്‍ ഹിമാചല്‍ പ്രദേശില്‍വച്ച് അശ്രദ്ധമായി എത്തിയ ഒരുവാഹനം ഇടിച്ച് വീല്‍ച്ചെയറിലായതോടെയാണ് ഐടി വിദഗ്ധനായ സിദ്ധു മദ്യപാനത്തിനും അലക്ഷ്യമായി വാഹനമോടിക്കുന്നതിനുമെതിരെ പോരാട്ടം തുടങ്ങിയത്. അങ്ങനെയാണ് ദേശീയ പാതയോരങ്ങളിലെ ബാറുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
എന്നാല്‍ സുപ്രീം കോടതി പ്രധാന നഗരങ്ങളിലെ അടക്കം ബാറുകളും മദ്യശാലകളും അടച്ച് പൂട്ടാന്‍ ഉത്തരവിടുമെന്ന് ഹര്‍മന്‍ സിദ്ധു സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കോടതി വിധിപ്രകാരം ബാറുള്‍ പൂട്ടിയതോടെ രണ്ട് പെഗ്ഗ് കഴിക്കാന്‍ വയ്യെന്നാണ് സിന്ധു ഇപ്പോള്‍ പറയുന്നത്.
ഞാന്‍ മദ്യപിക്കും. മദ്യപാനത്തെ ഏറെ ഇഷ്ടപ്പെടുന്നു. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം വേണമെന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ സിദ്ധു പറയുന്നത്.
കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഢിലെ പ്രധാന മദ്യശാലകളെല്ലാം അടച്ച് പൂട്ടി. നഗരം മദ്യം കിട്ടാത്ത അവസ്ഥയിലെത്തുന്നതിനെക്കുറിച്ച് ഓര്‍ക്കാനെ കഴിയില്ല. ഇപ്പോള്‍ ഞാനടക്കമുള്ളവര്‍ മദ്യം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും സിദ്ധു പറയുന്നു.
