Asianet News MalayalamAsianet News Malayalam

ഒരാഴ്ചയായിട്ടും പനി മാറിയില്ല; മനംനൊന്ത് മധ്യവയസ്കന്‍  തീ കൊളുത്തി ആത്മഹത്യ ചെയ്തു

  • മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി
  • അയൽവാസികളാണ്‌ മൃതദേഹം കണ്ടെത്തിയത്
man commits suicide in kasargod

കാസർകോട്: പനി വിട്ടു മാറാത്തതിൽ മനംനൊന്ത് മധ്യവയസ്ക്കൻ തീ കൊളുത്തി മരിച്ചു. കാഞ്ഞിരപ്പൊയിൽ എരിത്തോടത്തെ കുഞ്ഞുണ്ണി(56)ആണ്‌ മരിച്ചത്. വീട്ടിലെ കുളിമുറിയിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ അയൽവാസികളാണ്‌ മൃതദേഹം കണ്ടെത്തിയത്. വിട്ടുമാറാത്ത പനിയെ തുടർന്ന് ഒരാഴ്ചയായി കുഞ്ഞുണ്ണി മനോവിഷമത്തിലായിരുന്നതായി നാട്ടുകാർ പറയുന്നു.

man commits suicide in kasargod

പനി പിടിച്ചു കിടക്കാൻ കഴിയില്ലെന്നും മരിക്കുന്നതാണ് ഇതിലും നല്ലതെന്നും കുഞ്ഞുണ്ണി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് കുഞ്ഞുണ്ണിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം കാഞ്ഞിര പൊയിൽ ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു കുഞ്ഞുണ്ണി. മൃതദേഹം പരിയാരം മെഡിക്കൽ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, ജനാർദനൻ, രാജു.

Follow Us:
Download App:
  • android
  • ios