കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ എട്ട് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാവിക അക്കാദമിയിലെ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ഷുക്കൂറിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു ഷുക്കൂര്‍ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ ഷുക്കൂറിനെ ഇന്നാണ് പോലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി ജഡ്ജിയുടെ ചേമ്പറില്‍ ഹാജരാക്കിയത്. കോടതി പ്രതിയ രണ്ടാഴ്ചത്തേക്ക റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പത്തനംതിട്ട സ്വദേശിയായ ഷുക്കൂര്‍ മൂന്ന് വര്‍ഷമായ ഏഴിമല നാവിക അക്കാദമയിലെ കരാര്‍ ഡ്രൈവറാണ്.