വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതിന്‍റെ വാദം നടക്കുന്നതിനിടയിലാണ് സംഭവം.

താനെ: മോഷണക്കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരക്കിയ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞു. മഹരാഷ്ട്രയിലെ താനയിലെ ഒരു കോടതിയിലാണ് സംഭവം. എന്നാല്‍ ഏറ് കൊള്ളാതെ കഷ്ടിച്ച് ജഡ്ജി രക്ഷപ്പെടുകയായിരുന്നു.

അഷ്റഫ് അന്‍സാരി (22) എന്ന യുവാവാണ് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയകേസിലാണ് അഷ്റഫ് അറസ്റ്റിലായത്. ചൊവ്വാഴ്ച കേസിന്‍റെ വാദം നടക്കുന്നതിനിടെ അഷ്റഫ് കുറ്റക്കാരനെന്ന് മജിസ്ട്രേറ്റ് ജെ എസ് പത്താന്‍ പറഞ്ഞു. ഇതിന് പിന്നാലെ യാണ് അഷ്റഫ് മജിസ്ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞത്.