20 വര്‍ഷമാണ് മണിക് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്

അഗര്‍ത്തല: കാല്‍നൂറ്റാണ്ടിന്‍റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു. ചെങ്കൊടി മാറ്റി ത്രിപുര ബിജെപി പിടിച്ചെടുത്തതോടെയാണ് മണിക്ക് സര്‍ക്കാര്‍ രാജിവെച്ചത്.

20 വര്‍ഷവും മണിക് സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. ത്രിപുരയില്‍ ബിപ്ലബ് കുമാര്‍ ദേവ് പുതിയ മുഖ്യമന്ത്രിയാകും. അതേ സമയം തിരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരും. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും.

അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 59 സീറ്റില്‍ 43 ഉം ബിജെപി സ്വന്തമാക്കി. സിപിഎം 17 സീറ്റില്‍ ഒതുങ്ങുകയായിരുന്നു.