നാൽപത് പേർ ചേർന്ന് നാലുദിവസം പീഡിപ്പിച്ചു ജോലി വാ​ഗ്ദാനം നൽകി ​ഗസ്റ്റ് ഹൗസിലെത്തിച്ചു

ഹരിയാന: ചണ്ഡി​ഗഡിലെ പാഞ്ച്​ഗുലയിൽ നാൽപത് പേർ ചേർന്ന് ഇരുപത്തിരണ്ട് വയസ്സുള്ള പെൺകുട്ടിയെ നാലുദിവസം ബലാത്സം​ഗത്തിന് വിധേയയാക്കിയതായി ആരോപണം. ​ഗസ്റ്റ് ഹൗസിൽ വച്ചാണ് പീഡനം നടത്തിയിരിക്കുന്നത്. ​ഗസ്റ്റ് ഹൗസിൽ ജോലിയ്ക്കായി എത്തിയതായിരുന്നു യുവതി. ചണ്ഡി​​ഗണ്ഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 15 മുതൽ പതിനെട്ട് വരെ തന്നെ വീട്ടുതടങ്കലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന പരാതി. 

തന്നെ ബലാത്സം​ഗം ചെയ്തവരിലൊരാൾ ഭർത്താവിന്റെ സുഹൃത്താണെന്ന് യുവതി വെളിപ്പെടുത്തുന്നു. തനിക്ക് ​ഗസ്റ്റ് ഹൗസിൽ ജോലി വാ​ഗ്ദാനം നൽകിയത് ഇയാളാണ്. ചണ്ഡി​ഗഡിലെ മോണി ഹിൽസിലാണ് ​ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ​ഗസ്റ്റ് ഹൗസ് ജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പരാതിയിൽ മേൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി