തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 32 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇടുക്കി: ഇടുക്കി മാങ്കൂളം വിരിപാറയിൽ മിനി ബസ് മറിഞ്ഞു. തമിഴ്നാട് തിരുപ്പൂരിൽ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ ബസാണ് മറിഞ്ഞത്. 26 മുതിർന്നവരും എട്ട് കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം വിട്ടു എന്നാണ് പ്രാഥമിക നിഗമനം. ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ 8 ആളുകളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



