തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച സ്വതന്ത്ര എംഎൽഎ  കരുണാസ് അറസ്റ്റിൽ. സാലി ഗ്രാമത്തെ വസതിയിൽ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയതത്. ശശികലയുടെ വിശ്വസ്ഥനായത് കൊണ്ട് മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായത് എന്ന പരാമർശത്തിന്റെ പേരിലാണ് നടപടി. സർക്കാരിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച സ്വതന്ത്ര എംഎൽഎ കരുണാസ് അറസ്റ്റിൽ. സാലി ഗ്രാമത്തെ വസതിയിൽ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയതത്. ശശികലയുടെ വിശ്വസ്ഥനായത് കൊണ്ട് മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായത് എന്ന പരാമർശത്തിന്റെ പേരിലാണ് നടപടി. സർക്കാരിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് അപകീര്‍ത്തികരമായ പ്രസംഗമാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടന്നത്. നുംഗംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.