കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കേണ്ടന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. വേണ്ടത്ര ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നില്ലെന്നാണ് തന്‍റെ അഭിപ്രായം. അധികാരം ശാശ്വതമല്ലെന്ന് അധികാരലേറുന്നവര്‍ തിരിച്ചറിയണമെന്നും ബേബി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍റെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുളള പ്രഭാഷണം നടത്തുകയായിരുന്നു എം.എ ബേബി.