ഇസ്രയേലിനെതിരായ സൗഹൃദമത്സരം ഉപേക്ഷിച്ച മെസിയെയും അര്‍ജന്‍റീന ടീമിനെയും അഭിനന്ദിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം; ലോകകപ്പ് ആവേശം ലോകമാകെ അലയടിക്കുമ്പോഴാണ് വൈദ്യുത മന്ത്രി എംഎം മണിയും തന്‍റെ ടീം കപ്പടിക്കണമെന്ന വികാരം പങ്കുവച്ച് രംഗത്തെത്തിയത്. അന്നും ഇന്നും എന്നും അര്‍ജന്‍റീനയാണ് ചങ്കും ചങ്കിടിപ്പുമെന്ന് മണിയാശാന്‍ വ്യക്തമാക്കി. അര്‍ജന്‍റീനയുടെ ടീ ഷര്‍ട്ടുമിട്ട് ഫുട്ബോള്‍ തട്ടുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

കേരളമാകെ ഫുട്ബോള്‍ വികാരം അലയടിക്കുമ്പോള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അതില്‍ പങ്കുചേരുകയാണ്. നേരത്തെ ഇസ്രയേലിനെതിരായ സൗഹൃദമത്സരം ഉപേക്ഷിച്ച മെസിയെയും അര്‍ജന്‍റീന ടീമിനെയും അഭിനന്ദിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു.