മുമ്പും മോദിജിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. 2016 ൽ ഛത്തീസ്​ഗഡ്ഡിൽ മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് എടുത്ത കടുവയുടെ ചിത്രവും ചർച്ച ചെയ്തിരുന്നു.

സിക്കിം: കൃത്യം കാമറകൾക്ക് നേരെ തിരിയാൻ പ്രധാനമന്ത്രി മോദിക്ക് അപാരമായ കഴിവാണുള്ളത്. അദ്ദേഹത്തിന്റെ എല്ലാ സന്ദർശന ഫോട്ടോകളും അത് ഉറപ്പിക്കുന്നതാണ്. എന്നാൽ കൃത്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രമല്ല, മനോഹരമായ ഫോട്ടോ എടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. സിക്കിമിലേക്കുള്ള യാത്രാ മധ്യേ മോദി പകർത്തിയ നാല് ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം.

Add Asianetnews as a Preferred SourcegooglePreferred



പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് മോദി സിക്കിമിൽ പോയത്. സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.

മുമ്പും മോദിജിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. 2016 ൽ ഛത്തീസ്​ഗഡ്ഡിൽ മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് എടുത്ത കടുവയുടെ ചിത്രവും ചർച്ച ചെയ്തിരുന്നു.

''സ്വച്ഛവും മനോഹരവുമായ ദൃശ്യങ്ങൾ, ആകർഷകം അവിശ്വസനീയം'' എന്നീ അടിക്കുറിപ്പുകളോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ചിത്രങ്ങളും ആകാശക്കാഴ്ചയില്‍ നിന്നാണ് എടുത്തിരിക്കുന്നത്.