നോയിഡയിൽ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് രവീന്ദര്‍. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോൾ അമ്മയെ  കിടപ്പു മുറിയിൽ അജീതുമായി അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇതേചൊല്ലി ഇരുവരുമായി രവീന്ദര്‍ വഴക്കുണ്ടാക്കി.

ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേർന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് ന​ഗറിലാണ് ​സംഭവം. രവീന്ദര്‍ പതക് (30) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശികളായ അമ്മയും മകനും ദില്ലിയിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ അമ്മയെയും കാമുകൻ അജീതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

നോയിഡയിൽ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് രവീന്ദര്‍. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോൾ അമ്മയെ കിടപ്പു മുറിയിൽ അജീതുമായി അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇതേചൊല്ലി ഇരുവരുമായി രവീന്ദര്‍ വഴക്കുണ്ടാക്കി. ഇതിൽ രോഷം പൂണ്ട അമ്മയും അജീതും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

രവീന്ദറിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി അജീത് തന്നെയാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ പ്രശ്നം ​ഗുരുതരമാണെന്ന് മനസ്സിലാക്കിയ ആംബുലൻസ് ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പേ അമ്മ രവീന്ദറിന്റെ മൃതദേഹം, അസാദ്‍പൂരിലുള്ള മകളുടെ വീട്ടിൽ എത്തിച്ച് സംസ്കരിക്കാനും ശ്രമം നടത്തി. 

എന്നാൽ സഹോദരന്റെ ദേഹത്ത് ​ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട സഹോദരി മൃതദേഹം സംസ്ക്കരിക്കാൻ അനുവദിച്ചില്ല. പിന്നീട് ഇവര്‍ അമ്മയെ ദില്ലിയിലേയ്ക്ക് പറഞ്ഞയച്ചു. തുടർന്ന് ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.