രണ്ടുലക്ഷം രൂപക്ക് മകനെ വിറ്റു;ഭര്‍ത്താവിന്‍റെ പരാതിയില്‍ ഭാര്യ അറസ്റ്റില്‍

First Published 7, Apr 2018, 2:49 PM IST
mother sold son
Highlights
  • പണം അത്യാവശമായി വന്നതിനാല്‍ ഭര്‍ത്താവിനെ അറിയിക്കാതെ വില്‍ക്കുകയായിരുന്നു

പനാജി: രണ്ടുലക്ഷം രൂപക്ക് 11 മാസം പ്രായമുള്ള മകനെ വിറ്റ അമ്മ ഷൈല പാട്ടീലിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളില്ലാത്ത അമര്‍ മോര്‍ജി എന്ന സ്ത്രീക്കാണ് യുവതി നവജാത ശിശുവിനെ വിറ്റത്. രണ്ടുലക്ഷം രൂപയുടെ ആവശ്യം വന്നതിനാല്‍ സുഹൃത്തുക്കളായ യോഗേഷ് ഗോസ്വാമി, അനന്ദ് ദമാജി എന്നിവരോട് കുട്ടിയെ വില്‍ക്കാന്‍ സഹായം യുവതി ചോദിച്ചിരുന്നു.

ഇവരാണ് അമര്‍ മോര്‍ജി എന്ന യുവതിയെ സമീപിക്കുന്നത്. ഇതേസമയം യുവതിയുടെ ഭര്‍ത്താവ് നാട്ടിലില്ലായിരുന്നു. ഇയാളെ അറിയിക്കാതെയാണ് കുട്ടിയെ ഷൈല വിറ്റത്. തിരകെ വീട്ടിലെത്തിയ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.സംഭവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ട് സുഹൃത്തുക്കളെയും കുട്ടിയെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

loader