പട്ടാള അട്ടിമറി നടന്ന സിംബാബ്‍വെയിൽ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ഫോട്ടോകൾ പുറത്ത്. സൈനിക കമാൻഡറുമായി മുഗാബെ ചർച്ച നടത്തുന്ന ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. ഹെറാൾഡ് എന്ന സിംബാബ്‍വെ വെബ്സൈറ്റാണ് മുഗാബെയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനിടെ ജനങ്ങൾ ശാന്തരായിരിക്കണമെന്ന് സഭാ നേതൃത്വവും സന്നദ്ധ സംഘടനകളും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.