ജിദ്ദ: ജിദ്ദയില്‍ ജയില്‍ മോചിതനായ കോഴിക്കോട് മുക്കം സ്വദേശി മുജീബിന്റെ പേരിലുള്ള എല്ലാ കേസുകളും കോടതി തള്ളിയതായി മുജീബ് സഹായ സമിതി അറിയിച്ചു.
മുജീബിനെ സഹായിക്കാനായി സൗദിക്കകത്തും പുറത്തും രൂപീകരിച്ച എല്ലാ സമിതികളും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഫണ്ട് ശേഖരണവും അവസാനിപ്പിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍ പെട്ട് രണ്ട് കോടിയോളം രൂപയുടെ ഭീമമായ നഷ്ടപരിഹാരം നല്‍കാനില്ലാതെ ഒന്നരവര്‍ഷത്തോളം ജിദ്ദയില്‍ തടവ് ശിക്ഷ അനുഭവിച്ച മുജീബിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
