ബംഗാൾ ഉൾക്കടലിന്‍റെയും അറേബ്യൻ കടലിന്റെയും പരിധിയിലുള്ള രാജ്യങ്ങളടങ്ങിയ അന്താരാഷ്ട്ര പാനലാണ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്. ഇന്ത്യയും പാകിസ്താനുമുൾപ്പെടെ 64 രാജ്യങ്ങളാണ് ഈ ലിസ്റ്റലുള്ളത്. 2004ലാണ് കൊടുങ്കാറ്റുകള്‍ക്ക് പേര് നൽകാൻ ഈ പാനലിന് രൂപം നല്‍കുന്നത്.
ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്നതിനും വേഗം ഓർമയിൽ വരുന്നതിനും അതുവഴി മുൻകരുതലുകളെടുക്കുന്നതിനും വേണ്ടിയാണ് ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് വ്യത്യസ്ത പ്രദേശങ്ങളിലെ പേരുകൾ നൽകുന്നത്.
പേരുകൾ പൗരൻമാർക്കും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറലിന് സമർപ്പിക്കാം. പക്ഷേ തെരഞ്ഞെടുപ്പ് പ്രകിയ വ്യക്തമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും നടക്കുക. പേരുകൾ ലളിതവും വായിച്ചാൽ മനസിലാകണമെന്നതുപോലെ സാംസ്കാരികമായി ഏതെങ്കിലും വിഭാഗവുമായി പക്ഷപാതിത്വ സ്വഭാവമുള്ളതോ പ്രകോപനപരമോ ആകരുതെന്നും വ്യവസ്ഥയുണ്ട്.
റോണു, ക്യാന്ദ്, നാഡ തുടങ്ങിയവയ്ക്ക് പുറമേയാണ് ഇപ്പോള്‍ വര്‍ദ്ധയുടെ വരവ്. ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം ഈ വർഷം ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപംകൊണ്ട ഇന്ത്യയിലെ നാലാമത്തെ പ്രധാന ചുഴലിക്കൊടുങ്കാറ്റാണ് വർദ്ധ.
