രാജ്യത്ത് ഈ വര്‍ഷം മുതലാണ് നിയമം മൂലം എല്ലാവരുടെയും ഡി.എന്‍.എ പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.എന്നാല്‍ ,ഇതിനോടെ സ്വദേശികളില്‍ ചിലര്‍ വിസമ്മതിക്കുന്നുതായണ് ആഭ്യന്തമന്ത്രാലയ കേന്ദ്രങ്ങളെ ഉദ്ദരിച്ച് പ്രാദേശിക അറബ് പത്രമായ അല്‍ ഷാഹിദ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് കാരണമായി പറയുന്നത് ഇങ്ങനെയാണ്, 13,25810 സ്വദേശികളള്‍ ഉള്ളതില്‍ ഏകദേശം രണ്ടുലക്ഷത്തോളംപേര്‍ കൃത്രിമമായ മാര്‍ഗങ്ങളിലൂടെ പൗരത്വം നേടിയെടുത്തതായാണ് വിലയിരുത്തല്‍. പരിശോധനകള്‍ക്ക് വിസമ്മതിക്കുന്നവര്‍ക്ക് പൗരത്വം റദ്ദാക്കപ്പെടുന്നതുവരെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയത്തിന് നീക്കമുണ്ട്. അടുത്ത കാലത്താണ് സ്വദേശികള്‍ക്ക് ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിതുടങ്ങിയത്. ഇവ ലഭിക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. അതിനാല്‍ പലരും ഇപാസ്‌പോര്‍ട്ടുകക്കായി ബന്ധപ്പെടാത്ത അവസ്ഥയാണുള്ളത്. ഇത്തരക്കാരുടെ നിലവിലുള്ള പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഇവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തും. കൂടാതെ, സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ചികിത്സയും ഇതര സേവനങ്ങളും ഒഴിവാക്കുയും ചെയ്യും. ഇത്തരം നിയന്ത്രണങ്ങള്‍ നിയമാനുസൃതവും രാജ്യത്തെ പൗരത്വ നിയമത്തിന് വിധേയമാണെന്നും അധികൃതരെ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.