നെടുമ്പാശ്ശേരിയില്‍ രണ്ടാം ദിവസവും വിദേശ കറന്‍സിവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വിദേശ കറൻസി പിടികൂടി. ഷാർജയിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറൻസിയാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂർ സ്വദേശി വിഷ്ണു പിടിയിലായി. 11 കോടി രൂപ വിലവരുന്ന വിദേശ കറൻസിയുമായി അഫ്ഗാനിസ്ഥാൻ സ്വദേശി ഇന്നലെ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ദില്ലിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാൾ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടിയിലായത്.