രണ്ടോ മൂന്നോ മണിക്കൂർ ഓടാനുള്ള മണ്ണെണ്ണ മാത്രമാണ് അവരുടെ മൂന്ന് ബോട്ടുകളില്‍ ബാക്കിയുള്ളത്. ആലുവയിലോ കൊച്ചിയിലോ ആര്‍ക്കെങ്കിലും ഇവര്‍ക്ക് മണ്ണെണ്ണ എത്തിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഏറെ ജീവനുകള്‍ രക്ഷിക്കുന്നതിന് അത് സഹായകമാകും
ആലുവ: പ്രളയക്കെടുതി മൂലം ദുരിതാവസ്ഥയിലാണ് കേരളം. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനകളും ഒരുമിച്ച് നിന്നാണ് ദുരിത കയത്തിലകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇങ്ങനെ തിരുവനന്തപുരത്ത് നിന്നെത്തിയ 18 പേരടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ സംഘം ഇന്നലെ ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
അവസ്ഥകള്‍ മോശമായി തന്നെ തുടരുന്നതിനാല്‍ ഇന്നും (18 ഓഗസ്റ്റ്) രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് അവരുടെ തീരുമാനം. എന്നാല്‍, രണ്ടോ മൂന്നോ മണിക്കൂർ ഓടാനുള്ള മണ്ണെണ്ണ മാത്രമാണ് അവരുടെ മൂന്ന് ബോട്ടുകളില്‍ ബാക്കിയുള്ളത്. ആലുവയിലോ കൊച്ചിയിലോ ആര്‍ക്കെങ്കിലും ഇവര്‍ക്ക് മണ്ണെണ്ണ എത്തിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഏറെ ജീവനുകള്‍ രക്ഷിക്കുന്നതിന് അത് സഹായകമാകും.
ആലുവയിൽ മെട്രോ സ്റ്റേഷന് സമീപമാണ് ഇപ്പോള്‍ അവര്‍ ബോട്ടുകളുമായുള്ളത്. മണ്ണെണ്ണ എത്തിക്കാന്‍ സാധിക്കുന്നവര്‍ 9633300976 (ഹസ്ന), 9633435336 (റോബിന്‍),9544888562 (നീതു) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
