ഈ മാസം ഏഴാം തീയതി പള്ളിയിലേയ്ക്ക് പോകവേ പതിന്നാറുകാരൻ ഒരു സൈക്കളിൽ പിടിച്ചു നിന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തിരികെ വീട്ടിലേയ്ക്ക് മടങ്ങവേ സൈക്കിള്‍ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അയൽവാസി കയ്യേറ്റം ചെയ്തു. ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. 

അച്ഛനും സഹോദരിയുമെത്തിയാണ് കുട്ടിയെ അയല്‍വാസിയില്‍ നിന്ന് മോചിപ്പിച്ചത് .പിന്നാലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു . പിതാവ് പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ല. ഇതേ തുടര്‍ന്ന് പരാതിയുമായി ചൈൽഡ് ലൈനെ സമീപിച്ചു. ചൈൽഡ് ലൈനില്‍ നിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് അയൽവാസിക്കെതിരെ പാലാ പൊലീസ് കേസെടുത്തത്.