ന്യൂഡല്‍ഹി: ഓക്സിജൻ വിതരണത്തിലുണ്ടായ മർദ്ദവ്യത്യാസംമൂലം ചത്തീസ്ഗഡിലെ റായ്പൂരിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ബിആർ അംബേദ്കർ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലുണ്ടായിരുന്ന കുട്ടികളാണ് മരിച്ചത്.
ഓക്സിജൻ വിതരണം നിരീക്ഷേണ്ടിയിരുന്ന അറ്റഡർ മദ്യപിച്ച് ഉറങ്ങിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇയാളെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി രമൺസിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഖോരക് പൂരിലെ ദുരന്തത്തിന് ശേഷമുണ്ടായ കുട്ടികളുടെ കൂട്ടമരണത്തിൽ മുഖ്യമന്ത്രി ദു:ഖം രേഖപ്പെടുത്തി.
