റിയാദ്: സൗദിയില്‍ ഗതാഗത മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. ചരക്ക് കടത്തുന്ന ഇടത്തരം ലോറികളില്‍ ജോലി ചെയ്യുന്നതിന് വിദേശികള്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ വിപണന മേഘലക്ക് സമാനമായി ഇടത്തരം ട്രക്കുകള്‍ ഓടിക്കുന്നതും സ്വദേശിവല്‍ക്കരിക്കുന്നതിന് പദ്ധതിയുള്ളതായി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖേല്‍ വ്യക്തമാക്കി.

ആഭ്യന്തര  ഗതാഗത മന്ത്രലയവുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ചെറിയ ഇടത്തരം ലോറികളില്‍ െ്രെഡവര്‍മാരായി ജോലിചെയ്യുന്നതില്‍ നിന്നും വിദേശികള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഈ മേഘല സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.

മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയതോടെ ഈ മേഘലയില്‍ ജോലി ചെയ്തിരുന്ന പല വിദേശികളും ചെറിയ ട്രക്കുകളും ലോറികളും ഓടിക്കാന്‍ തുടങ്ങിയത് തങ്ങളുടെ ജോലിയെ ബാധിച്ചതായുള്ള സ്വദേശി െ്രെഡവര്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മേഘലയും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.